മുംബൈ ലഹരിക്കേസില്‍ അനന്യ പാണ്ഡെയെ എൻ.സി.ബി വീണ്ടും ചോദ്യം ചെയ്യും

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അനന്യക്ക് നിർദേശം നൽകിയിട്ടുണ്ട്

Update: 2021-10-23 01:56 GMT

മുംബൈ ലഹരിക്കേസിൽ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻ.സി.ബി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അനന്യക്ക് നിർദേശം നൽകിയിട്ടുണ്ട്.

നാല് മണിക്കൂറാണ് ഇന്നലെ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അനന്യ എൻ.സി.ബിക്ക് മൊഴി നൽകി. അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. ആര്യൻ ഖാനും അനന്യയും തമ്മിൽ മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് എൻ.സി.ബിയുടെ വിലയിരുത്തൽ. കേസിൽ ചൊവ്വാഴ്ച ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കും.

2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്‍റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News