എന്‍റെ ശരീരത്തില്‍ തൊടാനുള്ള ധൈര്യം അയാള്‍ക്കുണ്ടായി; ക്യാപ്റ്റന്‍ മില്ലര്‍ പ്രീറിലീസ് ചടങ്ങിനിടെ അവതാരകയെ മോശമായി സ്പര്‍ശിച്ച് ധനുഷ് ആരാധകന്‍

ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ധനുഷ് ആരാധകന്‍ അവതാരകയെ മോശമായി സ്പര്‍ശിക്കുകയായിരുന്നു

Update: 2024-01-05 05:25 GMT

ഐശ്വര്യ രഘുപതി

ചെന്നൈ: ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ജനുവരി 3ന് ചെന്നൈയിൽ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഒരു പ്രീ-റിലീസ് ഇവന്‍റ് സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനിടെ അവതാരകക്ക് നേരെ മോശം പെരുമാറ്റമുണ്ടായത് ചടങ്ങിന്‍റെ ശോഭ കെടുത്തി.

ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ധനുഷ് ആരാധകന്‍ അവതാരകയെ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഐശ്വര്യ രഘുപതിയാണ് പരിപാടിക്ക് അവതാരകയായി എത്തിയത്. തന്നോട് അനുചിതമായി പെരുമാറിയ ആരാധകനെ ഐശ്വര്യ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ഐശ്വര്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും പ്രതികരിച്ചതിന് അവതാരകയെ അഭിനന്ദിക്കുകയും ചെയ്തു. ''ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരാള്‍ എന്നെ ശല്യം ചെയ്തു. പെട്ടെന്ന് തന്നെ ഞാന്‍ പ്രതികരിക്കുകയും അയാളെ അടിക്കുകയും ചെയ്തു. അയാള്‍ ഓടാന്‍ തുടങ്ങിയെങ്കിലും എന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ അയാളെ അനുവദിച്ചില്ല. ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടാന്‍ അയാള്‍ കാണിച്ച ധൈര്യത്തെ എനിക്കൊരിക്കലും അംഗീകരിക്കാനാവില്ല. ഞാന്‍ ആക്രോശിക്കുകയും അയാളെ മര്‍ദിക്കുകയും ചെയ്തു. എനിക്ക് ചുറ്റും നല്ല ആളുകളുണ്ട്, ലോകത്തിൽ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യരുണ്ടെന്ന് എനിക്കറിയാം.പക്ഷേ, ഈ ഏതാനും ശതമാനം രാക്ഷസന്മാരുടെ ചുറ്റുപാടിൽ എനിക്ക് വളരെ ഭയം തോന്നുന്നു'' ഐശ്വര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Advertising
Advertising

ക്യാപ്റ്റൻ മില്ലറുടെ അണിയറപ്രവര്‍ത്തകരും ലോക്കൽ പൊലീസും അനിഷ്ട സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരി 12നാണ് ചിത്രം റിലീസിനെത്തുന്നത്. ധനുഷിനെ കൂടാതെ, ക്യാപ്റ്റൻ മില്ലറിൽ പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിവരും അഭിനയിക്കുന്നുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News