തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; 'അങ്കം അട്ടഹാസം' ട്രയിലർ പുറത്ത്

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Update: 2025-08-19 07:52 GMT
Editor : നബിൽ ഐ.വി | By : Web Desk

കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും. പക്ഷേ തലസ്ഥാന നഗരിയുടെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു. ഗംഭീര ആക്ഷൻ വിരുന്നുമായെത്തിയ 'അങ്കം അട്ടഹാസം' ചിത്രത്തിൻ്റെ ട്രയിലർ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ) എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൻ്റെ ട്രയിലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

Advertising
Advertising

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖമായ അംബികയാണ് നായിക.

ഇതുവരെ മലയാളം കണ്ടിട്ടില്ലാത്ത ആക്ഷൻസ് ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. ആക്ഷൻ സ്വീകൻസുകൾ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത് ഫിനിക്സ് പ്രഭു നയിക്കുന്ന അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് ടീമാണ്. പൂർണ്ണമായും തലസ്ഥാന ജില്ലയിൽ ചിത്രീകരിച്ച ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

ബാനർ - ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ് നായർ, നിർമ്മാണം - അനിൽകുമാർ ജി, സാമുവൽ മത്തായി (USA), ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന - ഡസ്റ്റൺ അൽഫോൺസ്, ഗായിക - ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, പശ്ചാത്തല സംഗീതം - ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News