'കുഞ്ഞിനെ ശ്വാസം മുട്ടിച്ചു, മുഖത്തടിച്ചു, മുടിക്ക് പിടിച്ചു തള്ളി'; ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണവുമായി ആഞ്ജലീന ജോളി

'തന്റെയും മക്കളുടെയും ദേഹത്തേക്ക് ബിയർ ഒഴിച്ചു. കുട്ടിയെ ആക്രമിക്കുന്നത് തടയാൻ ചെന്ന തന്നെ സീറ്റിൽ നിന്ന് തള്ളിയിട്ടു'

Update: 2022-10-05 11:30 GMT
Editor : Lissy P | By : Web Desk

വാഷിങ്ടൺ: ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യയും  നടിയുമായ ആഞ്ജലീന ജോളി. തന്നെയും കുഞ്ഞുങ്ങളെയും മാരകമായി ഉപദ്രവിച്ചെന്നാണ് ആഞ്ജലീന ജോളി വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രാഡ് പിറ്റിന്റെയും അഞ്ജലീന ജോലിയുടെയും ഉടമസ്ഥതയിലുള്ള ഫ്രാൻസിലെ വീടും വൈനറിയും സംബന്ധിച്ച അവകാശ തർക്കത്തെ സംബന്ധിച്ച കേസിലാണ് ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.

2016ൽ ഒരു വിമാനയാത്രയ്ക്കിടെ തലയിൽ പിടിച്ച് തള്ളിയെന്നും കുഞ്ഞുങ്ങളെ ആക്രമിച്ചെന്നും നടി വെളിപ്പെടുത്തി. ' ആറുമക്കളിൽ ഒരാളെ പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്ത് അടിച്ചു. അവരുടെ മുന്നിൽ വെച്ച് തന്നെയും ശാരീരികമായി ഉപദ്രവിച്ചെന്നും ആഞ്ജലീന പറയുന്നു.

Advertising
Advertising

'വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ പിറ്റിന്റെ ആക്രമണാത്മക പെരുമാറ്റം ആരംഭിച്ചിരുന്നു. കുട്ടികളുമായി ആവശ്യമില്ലാതെ വഴക്കിടുന്നത് കണ്ടാണ് താൻ അങ്ങോട്ട് ചെല്ലുന്നത്. എന്നാൽ അതിന് തന്നെ അസഭ്യം പറഞ്ഞു. ബാത്‌റൂമിലേക്ക് വലിച്ചിഴച്ച് മുടിക്ക് പിടിച്ചുവലിച്ചു. തന്റെയും മക്കളുടെയും ദേഹത്തേക്ക് ബിയർ ഒഴിച്ചു. കുട്ടിയെ ആക്രമിക്കുന്നത് തടയാൻ ചെന്ന തന്നെ സീറ്റിൽ നിന്ന് തള്ളിയിട്ടു. ഇതിനെ തുടർന്ന് ജോളിയുടെ മുതുകിനും കൈമുട്ടിനും പരിക്കേറ്റതായും പരാതിയിൽ പറയുന്നു.വിമാത്തിന്റെ ചുമതലയുള്ള ഫെഡറൽ അധികൃതർ സംഭവം അന്വേഷിച്ചെങ്കിലും ബ്രാഡ് പിറ്റിനിെതിരെ കുറ്റം ചുമത്തിയില്ലെന്നും ആഞ്ജീന പറയുന്നു.. ഈ കാര്യങ്ങള്‍ കോടതിയ്ക്ക് പുറത്ത് വെളിപ്പെടുത്തരുതെന്നുള്ള കരാര്‍ നിലനിന്നിരുന്നത് കൊണ്ടാണ് മുന്‍പ് ഇതൊന്നും പറയാതിരുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ ആരോപണങ്ങൾ ബ്രാഡ് പിറ്റ് തള്ളിയെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം 2006-ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹിതരായത്.2016-ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News