രവി തേജയുടെ ടൈഗർ നാഗേശ്വര റാവുവിൽ അനുപം ഖേറും

ടൈഗർ നാഗേശ്വര റാവുവിന്‍റെ നിർമാതാവ് അഭിഷേക് അഗർവാൾ നിർമ്മിച്ച ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ദ കശ്മീർ ഫയൽസിന്‍റെ ഭാഗമായിരുന്നു ഖേര്

Update: 2022-08-03 06:01 GMT

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ ബോളിവുഡ് നടന്‍ അനുപം ഖേറും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടൈഗർ നാഗേശ്വര റാവുവിന്‍റെ നിർമാതാവ് അഭിഷേക് അഗർവാൾ നിർമ്മിച്ച ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ദ കശ്മീർ ഫയൽസിന്‍റെ ഭാഗമായിരുന്നു ഖേര്‍.


അഭിഷേക് അഗർവാൾ ആർട്‌സിന്‍റെ നിർമാതാവ് അഭിഷേക് അഗർവാളിന്‍റെ ബിഗ് ബജറ്റ് പ്രൊജക്റ്റ്‌ ആണിത്. ടൈഗർ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്‍റെ ജീവചരിത്രമാണ് പ്രമേയം. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. രവി തേജയുടെ ശരീരഭാഷയും സംസാരവും ഗെറ്റപ്പും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്‌ക്കൊപ്പം നായികമാരായി എത്തുന്നത്.

Advertising
Advertising

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആര്‍.മാധി ISC ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്. നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  ബാനർ: അഭിഷേക് അഗർവാൾ ആർട്സ്, അവതാരകൻ: തേജ് നാരായൺ അഗർവാൾ, സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി വി പ്രകാശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ.ഒ: വംശി-ശേഖർ, ആതിര ദിൽജിത്

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News