ഗര്‍ഭകാലത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ അനുഷ്ക വില്‍ക്കുന്നു; പണം ചാരിറ്റിക്ക്

ഇപ്പോള്‍ ആ വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനക്ക് വച്ചിരിക്കുകയാണ് നടി

Update: 2021-06-30 02:59 GMT
Editor : Jaisy Thomas | By : Web Desk

ഗര്‍ഭകാലത്ത് നടി അനുഷ്ക ശര്‍മ്മ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഫാഷന്‍പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആ വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനക്ക് വച്ചിരിക്കുകയാണ് നടി. വസ്ത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം സ്നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നല്‍കാനാണ് തീരുമാനം.

"എന്‍റെ ഗർഭകാലത്ത് വളരെ കുറച്ച് മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. പക്ഷെ ഈ ഓരോ വസ്ത്രവും നിർമിക്കാൻ പ്രകൃതിയിൽ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇത്തരത്തിൽ വസ്ത്രങ്ങൾ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗർഭിണികൾ പുതിയ വസ്ത്രങ്ങൾക്ക് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്", വിഡിയോയിൽ അനുഷ്ക പറഞ്ഞു.

Advertising
Advertising

ഡോൾസ് വീ എന്ന സോഷ്യൽ എന്റർപ്രൈസ് വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് താരത്തിന്‍റെ വസ്ത്രങ്ങൾ ലഭിക്കുക. ഈ വര്‍ഷം ജനുവരി 11നാണ് അനുഷ്കക്കും വിരാട് കോഹ്‍ലിക്കും പെണ്‍കുഞ്ഞ് പിറന്നത്. വാമിക എന്നാണ് കുട്ടിക്ക് പേരിട്ടത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News