ബെക്കാമിനൊപ്പമുള്ള ചിത്രം, ഫോട്ടോഷോപ്പിലൂടെ പൊക്കം കൂട്ടിയോ?; ട്രോളുകൾക്ക് മറുപടിയുമായി അർജുൻ കപൂർ

ഇത്ര പെട്ടെന്ന് പൊക്കം കൂട്ടാൻ ടിപ്‌സ് എന്തെങ്കിലുമുണ്ടോ എന്ന തരത്തിലും പരിഹാസമുയർന്നിരുന്നു

Update: 2023-11-18 15:28 GMT

ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മിക്ക ബോളിവുഡ് സെലിബ്രിറ്റികളുടെയും ഏറ്റവും പുതിയ പോസ്റ്റ്. മുംബൈയിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനലിന് ശേഷം സോനം കപൂറും ആനന്ദ് അഹൂജയും ചേർന്നൊരുക്കിയ വിരുന്നിലായിരുന്നു ബോളിവുഡ്-ബെക്കാം സംഗമം.

ബെക്കാമിനൊപ്പം സമയം ചെലവഴിക്കാനായതിന്റെ സന്തോഷവും ആശ്ചര്യവുമെല്ലാം എല്ലാ താരങ്ങളും പങ്കു വച്ചു. പോസ്റ്റുകൾക്ക് താഴെ തങ്ങളുടെ ഇഷ്ടമറിയിക്കാൻ ആരാധകരും മറന്നില്ല.

എന്നാൽ അർജുൻ കപൂറിന് ആരാധകർ കാത്തു വച്ചത് മറ്റൊന്നായിരുന്നു. എല്ലാ ഫോട്ടോകളിലും ബെക്കാമിനെ തന്നെ കണ്ടത് കൊണ്ടാകാം അർജുന്റെ പോസ്റ്റിൽ ആളുകൾ ശ്രദ്ധിച്ചത് അർജുന്റെ പൊക്കമാണ്. അർജുൻ ചിത്രം പങ്കുവച്ച് മിനിറ്റുകൾക്കകം ട്രോൾ മഴ തുടങ്ങി. ബെക്കാമിനൊപ്പമെത്താൻ അർജുൻ പൊക്കം ഫോട്ടോഷോപ്പ് ചെയ്ത് കൂട്ടി എന്നായിരുന്ന ട്രോളുകളുടെ ഉള്ളടക്കം. ഇത്ര പെട്ടെന്ന് പൊക്കം കൂട്ടാൻ ടിപ്‌സ് എന്തെങ്കിലുമുണ്ടോ എന്ന തരത്തിലും പരിഹാസമുയർന്നു.

Advertising
Advertising

ട്രോളുകളോട് ഇപ്പോഴിതാ അർജുൻ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഉയരം 183 സെന്റിമീറ്ററാണെന്നും വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്നുമാണ് താരത്തിന്റെ പ്രതികരണം. ഒരു ട്രോൾ പോസ്റ്റിന് താഴെ കമന്റ് ചെയ്താണ് അർജുൻ പ്രതികരിച്ചത്.

വർഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരിൽ കണ്ടെതന്നും തങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു ബെക്കാമിനൊപ്പമുള്ള ഫോട്ടോ പങ്കു വച്ച് അർജുന്റെ പോസ്റ്റ്. തന്റെ ബാല്യകാല സ്വപ്‌നം സാക്ഷാത്കരിച്ചതിന് സോനത്തിനും ആനന്ദിനും നന്ദി പറയാനും താരം മറന്നില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News