ആര്യന്‍ ഖാന് ജയില്‍ ഭക്ഷണം വേണ്ട; കഴിക്കുന്നത് ബിസ്‌ക്കറ്റും വെള്ളവും

മകന് വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കാന്‍ ആനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഗൗരി ഖാന്‍ അധികൃതരെ സമീപിച്ചിരുന്നു.

Update: 2021-10-14 15:20 GMT
Editor : abs | By : Web Desk

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയ്ക്കിടയില്‍ പിടിയിലായ ആര്യന്‍ ഖാന് ജയില്‍ ഭക്ഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍സിബി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആര്യന്‍ ഖാന്‍  ആര്‍ഥര്‍ ജയിലിലാണുള്ളത്. ജയില്‍ കാന്റീനില്‍ നിന്നുള്ള ബിസ്‌ക്കറ്റ് മാത്രമാണ് ആര്യന്‍ കഴിക്കുന്നത്.

ജയിലിലേക്ക് പോകുമ്പോള്‍ കൊണ്ടുപോയ വെള്ളമാണ് ആര്യന്‍ ഖാന്‍ കുടിക്കുന്നത്. 12 കുപ്പി വെള്ളം ആര്യന്‍ ഖാന്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. ഇത് തീരാറായിട്ടുണ്ട്. ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാന്‍ ആര്യന് സാധിക്കുന്നില്ല. ആര്യന്‍ ഖാന്റെ കൂടെ അറസ്റ്റിലായവര്‍ക്കും ഇതേ പ്രശ്‌നങ്ങളുണ്ടെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Advertising
Advertising

ആര്‍ഥര്‍ ജയിലിലെ തടവുപുള്ളികള്‍ക്ക് കൃത്യമായ ഭക്ഷണ രീതിയാണുള്ളത്. രാവിലെ ഷീര പോഹ, ഉച്ചയ്ക്കും രാത്രിയിലുമായി ചപ്പാത്തി, സബ്ജി, ദാല്‍, ചോറ് എന്നീ വിഭവങ്ങളാണ് നല്‍കുന്നത്. പുറത്തു നിന്നുള്ള ഭക്ഷണം ജയിലില്‍ അനുവദിക്കില്ല. മകന് വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കാന്‍ ആനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ  ഗൗരി ഖാന്‍ അധികൃതരെ സമീപിച്ചിരുന്നു. ഭക്ഷണവുമായി എത്തിയ ഗൗരി ഖാനെ മടക്കി അയച്ചതായും വാര്‍ത്തകള്‍ വന്നു. ഭക്ഷണപ്പൊതിയും അവശ്യവസ്തുക്കളുമായി ഷാരൂഖ് ഖാന്റെ ജീവനക്കാരനും ജയിലിലെത്തിയിരുന്നു. എന്നാള്‍ ഇദ്ദേഹം കൊണ്ടുവന്ന സാധനങ്ങള്‍ അകത്തേക്ക് കടത്തിവിട്ടില്ല. മുംബൈ കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ നിന്നാണ് ആര്യന്‍ ഖാനേയും സംഘത്തെയും എന്‍സിബി കസ്റ്റഡിയിലെടുത്തത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News