നായകനായി അഷ്ക്കര്‍ സൗദാൻ; ഡി.എൻ.എ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയുടെ ലുക്കിനോട് സാമ്യമുള്ളതിനാല്‍ വലിയ ശ്രദ്ധ നേടിയ താരമാണ് അഷ്ക്കര്‍ സൗദാൻ

Update: 2023-04-30 09:56 GMT
Editor : ijas | By : Web Desk

മമ്മൂട്ടിയുടെ ലുക്കിനോട് സാമ്യമുള്ളതിനാല്‍ വലിയ ശ്രദ്ധ നേടിയ യുവതാരം അഷ്ക്കര്‍ സൗദാൻ നായകനായ ഡി.എന്‍.എയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന ചിത്രം ടി.എസ് സുരേഷ് ബാബു ആണ് സംവിധാനം ചെയ്യുന്നത്. എ.കെ സന്തോഷിന്‍റേതാണ് തിരക്കഥ.

റായ് ലക്ഷ്മി, ഹന്ന റെജി കോശി, ഇനിയ, സ്വാസിക, അജു വർഗീസ്, ഇർഷാദ് അലി, രവീന്ദ്രൻ, സെന്തിൽ കൃഷ്ണ ,പദ്മരാജ്‌ രതീഷ്, ഇടവേള ബാബു, അഞ്ജലി അമീർ, സജ്ന ഫിറോസ്, അമീർ നിയാസ്, റോമാ, സൂര്യ രാജേഷ്, കൈലാഷ്, കുഞ്ചൻ, കോട്ടയം നസീർ, ജോൺ കൈപ്പള്ളി, റിയാസ് ഖാന്‍, ഗൗരി നന്ദ, സീത പാർത്ഥിപൻ, പൊൻവണ്ണൻ ഡ്രാക്കുള സുധീർ, കലാഭവൻ ഹനീഫ്, ഇന്ദ്രൻസ്, ബാബു ആന്‍റണി തുടങ്ങിയ വലിയ താര നിര ഒന്നിക്കുന്ന ചിത്രം ഫാമിലി ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്.

Advertising
Advertising

സംഗീതം - ഫോർ മ്യൂസിക്ക് & ശരത്. ഛായാഗ്രഹണം - രവിചന്ദ്രൻ. എഡിറ്റിംഗ് - ജോൺ കുട്ടി. കലാസംവിധാനം - ശ്യാം കാർത്തികേയൻ. മേക്കപ്പ് - രഞ്ചിത്ത് അമ്പാടി. കോസ്റ്റും - ഡിസൈൻ - നാഗ രാജ്. ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. അസോസിയേറ്റ് ഡയറക്ടർ -വൈശാഖ് നന്തിലത്തിൽ. സംഘട്ടനം - സ്റ്റണ്ട് ശിവാ, കനൽക്കണ്ണൻ, പഴനി രാജ്, റൺ രവി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്.

കൊച്ചി, ചെന്നൈ കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ-വാഴൂർ ജോസ്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News