18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിന് രണ്ടാം ഭാഗം; ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്

Update: 2023-08-05 15:25 GMT

അത്ഭുതദ്വീപ്

വിനയന്‍റെ ഹിറ്റ് ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ചിത്രം റിലീസ് ചെയ്ത് നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ഇത്തവണ അത്ഭുതദ്വീപിനൊപ്പമുണ്ട്. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

''18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും.'' വിനയന്‍ കുറിച്ചു.

Advertising
Advertising

2005 ഏപ്രില്‍ 1നാണ് അത്ഭുതദ്വീപ് തിയറ്ററുകളിലെത്തിയത്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസായിരുന്നു. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ചത് സംവിധായകന്‍ വിനയന്‍ തന്നെയായിരുന്നു. ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രം ഒരു കൊച്ചുദ്വീപിലെ ചെറിയ മനുഷ്യരുടെ കഥയാണ് പറഞ്ഞത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News