പ്രശസ്ത തമിഴ് സിനിമ നിര്‍മാതാവ് എവിഎം ശരവണൻ അന്തരിച്ചു
ഇന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം
Update: 2025-12-04 04:26 GMT
ചെന്നൈ: തമിഴിലെ മുതിർന്ന സിനിമാ നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. പ്രശസ്തമായ എ.വി.എം സ്റ്റുഡിയോ ഉടമയാണ്. എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുണ്ട്. മലയാളത്തിൽ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വയ്ക്കും.