'ഞാൻ റിയാക്ട് ചെയ്യും, എന്‍റെ അച്ഛനാണേ റിയാക്ട് ചെയ്യും'; പ്രസൂണായി അതിശയിപ്പിച്ച് ബേസിൽ, പാൽതു ജാൻവർ ട്രെയിലര്‍ പുറത്ത്

ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ഒരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂണ്‍ എന്ന ചെറുപ്പക്കാരൻ ആയാണ് ബേസിൽ ജോസഫ് ചിത്രത്തില്‍ എത്തുന്നത്

Update: 2022-08-27 13:32 GMT
Editor : ijas

കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിക്കുന്ന പാല്‍തു ജാന്‍വര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ഒരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂണ്‍ എന്ന ചെറുപ്പക്കാരൻ ആയാണ് ബേസിൽ ജോസഫ് ചിത്രത്തില്‍ എത്തുന്നത്. പാട്ടുകളിൽ കണ്ടതിന് വ്യത്യസ്തമായി വളരെ സംഭവ ബഹുലമാണ് കഥയെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണ അവധിക്ക് തിയേറ്ററുകളിൽ എത്തും.

Advertising
Advertising
Full View

ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ജസ്റ്റിൻ വർ​ഗീസാണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം-രണദിവെ, കലാ സംവിധാനം-​ഗോകുൽ ദാസ്, എഡിറ്റിം​ഗ്-കിരൺ ദാസ്, വസ്ത്രാലങ്കാരം-മഷ്ഹർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്- നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മനമ്പൂർ, വിശ്വൽ എഫക്ട്- എ​​​ഗ് വൈറ്റ് വി.എഫ്.എക്സ്., ടൈറ്റിൽ- എൽവിൻ ചാർളി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News