വലിയ പ്രതീക്ഷ ഇല്ലാതെയാണ് പോയത്, പക്ഷെ ആയിഷ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു; അഭിനന്ദനവുമായി ബെന്യാമിന്‍

ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു

Update: 2023-01-23 08:15 GMT

ആയിഷയില്‍ മഞ്ജു വാര്യര്‍

നടി നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥ പറയുന്ന മഞ്ജു വാര്യര്‍ നായികയായ 'ആയിഷ' എന്ന ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. വലിയ പ്രതീക്ഷ ഇല്ലാതെയാണ് ചിത്രം കാണാന്‍ പോയതെങ്കിലും അടിമുടി അമ്പരിപ്പിച്ചു ആയിഷയെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബെന്യാമിന്‍റെ കുറിപ്പ്

വയനാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇന്നലെ കോഴിക്കോട് വന്നു തങ്ങിയത്. രാത്രി മറ്റു തിരക്കുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു പടത്തിനു പോകാം ന്ന് കരുതി. ആയിഷയെ പറ്റി കുറച്ച് നല്ല റിവ്യൂ കണ്ടിരുന്നു. എന്നിട്ടും വലിയ പ്രതീക്ഷ ഇല്ലാതെയാണ് പോയത്. കാരണം മഞ്ജു വാര്യരുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ, പിന്നെ ഈ പടത്തിലെ തന്നെ ഒരു ഗാനരംഗം.

Advertising
Advertising

എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്നെ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു ആയിഷ. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു. നിലമ്പൂർ ആയിഷ എന്ന അഭിനേത്രിയെയും വിപ്ലവകാരിയെയും അറിഞ്ഞാലും ഇല്ലെങ്കിലും ഈ ചിത്രം നമുക്ക് ആസ്വദിക്കാൻ കഴിയും. അറബ് / കേരളീയ ജീവിത പശ്ചാത്തലവും മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും എത്ര മനോഹരമായി ഈ ചിത്രം കാണിച്ചു തരുന്നു. ആയിഷ പോലെ ഗദ്ദാമയായി എത്തി അറബ് കുടുംബങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ ചിലരെ അടുത്തറിയാവുന്നത് കൊണ്ട് കഥയിൽ ഒട്ടും അതിഭാവുകത്വം തോന്നിയതുമില്ല. മാമയായി അഭിനയിച്ച മോണ എന്ന നടിയുടെ പെർഫോമൻസ് അപാരം എന്നേ പറയാനുള്ളൂ. അവസരം കിട്ടിയപ്പോൾ മഞ്ജുവും തകർത്ത് അഭിനയിച്ചു. നേരത്തെ പറഞ്ഞ ഗാനം പടത്തിൽ വന്നപ്പോൾ അത്ര ആരോചകമായി തോന്നിയതുമില്ല. കാണേണ്ട പടങ്ങളുടെ കൂട്ടത്തിൽ ആയിഷ കൂടെ നിർദ്ദേശിക്കുന്നു.

Nb: ഒന്നാം ലോക കേരളസഭയിൽ നിലമ്പൂർ ആയിഷയുടെ അടുത്താണ് എനിക്ക് സീറ്റ് ലഭിച്ചത്. ആ വിപ്ലവ നായികയുടെ അടുത്ത് ഇരിക്കാനും സംസാരിക്കാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കാണുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് ഇത്തരത്തിൽ ഒരു ആദരം ഒരുക്കിയ ആയിഷയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News