"ഭഗവാൻ ദാസന്റെ രാമരാജ്യം"; ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ജൂലൈ 21 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Update: 2023-07-08 13:20 GMT
Editor : anjala | By : Web Desk
Advertising

കൊച്ചി: ടി.ജി. രവി അക്ഷയ് രാധാകൃഷ്ണൻ നന്ദന രാജൻ ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ് നിർവഹിക്കുന്നത്. ജൂലൈ 21 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ടി.ജി. രവി,അക്ഷയ് രാധാകൃഷ്ണൻ,നന്ദന രാജൻ,ഇർഷാദ് അലിഎന്നിവർക്ക് ഒപ്പം പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ഏറെ ഗ്രാമീണ ഭംഗി ഉൾക്കൊള്ളുന്ന ഒരു സിനിമയാണ്.

Full View

ഭഗവാൻ ദാസന്റെ രാമരാജ്യം സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. വിഷ്ണു ശിവശങ്കർ ആണ്, എഡിറ്റിംഗ്-കെ ആർ. മിഥുൻ,ലിരിക്‌സ്-ജിജോയ്‌ ജോർജ്ജ്,ഗണേഷ് മലയത്, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജീവ് പിള്ളാ,പ്രൊഡക്ഷൻ കാൻട്രോളർ-രജീഷ് പത്താംകുളം, ആർട്ട് ഡയക്ടർ-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാർ,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ധിനിൽ ബാബു,അസോസിയേറ്റ് ഡയറക്ടർ-വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, ഫൈനൽ മിക്സ്-ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ്-കിഷൻ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകർ, വിഎഫ്എക്സ്-ഫ്രെയിം ഫാക്ടറി, മാർക്കറ്റിങ്-ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News