ഹനുമാന് സീറ്റില്ല നിങ്ങൾ തന്നെ വരണം; ശ്രദ്ധ നേടി 'ഭഗവാൻ ദാസന്‍റെ രാമരാജ്യം' പോസ്റ്റര്‍

പൊളിറ്റിക്കൽ സറ്റയറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Update: 2023-07-21 10:03 GMT

'ഭഗവാൻ ദാസന്‍റെ രാമരാജ്യം' പോസ്റ്റര്‍

പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേര് കൊണ്ട് ശ്രദ്ധ നേടി ചിത്രമായിരുന്നു 'ഭഗവാൻ ദാസന്‍റെ രാമരാജ്യം'. ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'ഹനുമാന് സീറ്റില്ല, നിങ്ങള്‍ തന്നെ വരണം' എന്നാണ് പോസ്റ്ററിലെ വാചകം.

ഈ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊളിറ്റിക്കൽ സറ്റയറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടി.ജി രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പ്രഭാസ് നായകനായ 'ആദിപുരുഷ്' എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത് ട്രോളുകള്‍ക്ക് കാരണമായിരുന്നു.

Advertising
Advertising



'റോബിൻ റീൽസ് പ്രൊഡക്‌ഷൻസി'ന്‍റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിക്കുന്ന 'ഭഗവാൻ ദാസന്‍റെ രാമരാജ്യം' സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂരാണ്.

എഡിറ്റിങ് -കെ ആർ. മിഥുൻ, ലിറിക്‌സ്- ജിജോയ്‌ ജോർജ്, ഗണേഷ് മലയത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജീവ് പിള്ളത്ത്, പ്രൊഡക്ഷൻ കൺട്രോളർ -രജീഷ് പത്തംകുളം, ആർട്ട് ഡയക്ടർ -സജി കോടനാട്, കോസ്റ്റ്യൂം -ഫെബിന ജബ്ബാർ, മേക്കപ്പ്- നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ധിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ -വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ -ധനുഷ് നായനാർ, ഫൈനൽ മിക്സ് -ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ് -കിഷൻ ശ്രീബാല, കളറിസ്റ്റ് -ലിജു പ്രഭാകർ, വി.എഫ്.എക്സ് -ഫ്രെയിം ഫാക്ടറി, ട്രെയിലർ എഡിറ്റിങ് - ലിന്റോ കുര്യൻ, പോസ്റ്റർ ഡിസൈൻ - കഥ ഡിസൈൻ, മാർക്കറ്റിങ് -ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്‌സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News