സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയായി; മമ്മൂട്ടി,മോഹന്‍ലാല്‍...താരസമ്പന്നമായി കല്യാണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്‍മാര്‍ക്ക് മാല എടുത്തുനല്‍കിയത്

Update: 2024-01-17 05:05 GMT

സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ നിന്ന്

തൃശൂര്‍: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മേനോനാണ് വരന്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്‍മാര്‍ക്ക് മാല എടുത്തുനല്‍കിയത്.

Full View

താരസമ്പന്നമായിരുന്നു വിവാഹം. മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമെത്തി ഇന്നലെ വധുവിനെ അനുഗ്രഹിച്ചിരുന്നു. ഇന്ന് ഗുരുവായൂരിലെത്തി വിവാഹത്തിലും പങ്കെടുത്തിരുന്നു. ജയറാം, പാര്‍വതി,ദിലീപ്,ഖുശ്ബു,ബിജു മേനോന്‍, രചന നാരായണന്‍കുട്ടി, നിര്‍മാതാവ് സുരേഷ് കുമാര്‍,സംവിധായകന്‍ ഹരിഹരന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Advertising
Advertising

Full View

19ന് സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിവാഹസല്‍ക്കാരം നടത്തും. ബന്ധുക്കള്‍,നാട്ടുകാര്‍,സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷന്‍ നടക്കും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്‍റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ.

Full View

വിവാഹത്തിനു പിന്നാലെ പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാര്‍ഡില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News