'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'; ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിരി നിറച്ച് ഭാവന, ഒപ്പം ഷറഫുദ്ദീനും

ഒരിടവേളക്ക് ശേഷം ഭാവന നായികയായി എത്തുന്ന ചിത്രമായതിനാൽ പ്രതീക്ഷകൾ ഏറെയാണ്

Update: 2022-08-28 13:03 GMT
Editor : banuisahak | By : Web Desk

പ്രിയ നടി ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരിടവേളക്ക് ശേഷം ഭാവന നായികയായി എത്തുന്ന ചിത്രമായതിനാൽ പ്രതീക്ഷകൾ ഏറെയാണ്. നിറചിരിയോടെയിരിക്കുന്ന ഭാവനയും ഷറഫുദ്ദീനുമാണ് പോസ്റ്ററിലുള്ളത്. പുറത്തുവിട്ട് ചുരുക്കം മണിക്കൂറുകൾക്കകം തന്നെ പോസ്റ്റർ പ്രേക്ഷകൾ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷക പ്രതികരണം. 

ദുൽഖർ സൽമാൻ, നിവിൻ പോളി, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ആദില്‍ മൈമൂനത്ത് അഷ്റഫ് രചനയും സംവിധാനവും നിർവഹിക്കുന്നു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ആണ് ചിത്രത്തിന്റെ നിർമാണം. അരുണ്‍ റുഷ്‍ദിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു. സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

Advertising
Advertising

ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News