എന്തൊരു തിരിച്ചുവരവാണ്; നവ്യയെ പ്രശംസിച്ച് ഭാവന

ഇടവേളക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ഒരുത്തീ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

Update: 2022-03-24 02:23 GMT
Editor : Jaisy Thomas | By : Web Desk

ഇടവേളക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ഒരുത്തീ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവ്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ചിത്രത്തിലുള്ളത്. നിരവധി പേര്‍ നടിയെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ ഭാവനയും നവ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും മികച്ച നടിയാണ് നവ്യ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഭാവനയുടെ വാക്കുകള്‍

ഇന്നലെ രാത്രി ഒരുത്തീ കണ്ടു, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സീറ്റിന്‍റെ അറ്റത്ത് ഇരുന്നാണ് ഞാന്‍ സിനിമ കണ്ടത്, അത്രയ്ക്ക് ത്രില്ലിങ്ങാണ് ചിത്രം. 10 വര്‍ഷത്തിന് ശേഷമാണ് നവ്യ നായരെ സ്‌ക്രീനില്‍ കാണുന്നത്. വാവ്... എന്തൊരു തിരിച്ചുവരവാണ് നവ്യ. നീ ഏറ്റവും മികച്ച നടിയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. രാധാമണി എന്ന കഥാപാത്രത്തെ നീ അവതരിപ്പിച്ച രീതിയാണ് ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. വിനായകന്‍, ആദിത്യന്‍, സൈജു കുറുപ്പ് എന്നിവരുടെ മികച്ച പ്രകടനത്തെയും എടുത്തുപറയണം. ഈ സിനിമയെടുത്തതിന് വി.കെ പ്രകാശിനേയും പ്രശംസിക്കുന്നത്. ഇഷ്ടപ്പെട്ടു. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ്. - ഭാവന കുറിച്ചു.

Advertising
Advertising

തുടര്‍ന്ന് ഭാവനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നവ്യയും എത്തി. ഭാവനയുടെ കുറിപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു നവ്യയുടെ പോസ്റ്റ്. നന്ദി ഭാവന, നിന്റെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു താരം കുറിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News