ഭാവന - റഹ്മാന്‍ ചിത്രത്തിന് തുടക്കമായി

സാങ്കേതികമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

Update: 2023-04-17 08:22 GMT

ഭാവനയും റഹ്മാനും മുഖ്യകഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. എ.പി.കെ സിനിമാസിന്‍റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് ചോറ്റാനിക്കരയിൽ നടന്നു. ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്.

സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്‍റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും. റഹ്മാനും ഭാവനക്കുമൊപ്പം ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertising
Advertising

സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിങ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ - പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് - സി പി രമേഷ്, വി എഫ് എക്സ് - എഗ്ഗ് വൈറ്റ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഡിസൈൻസ് - ആന്‍റണി സ്റ്റീഫൻ. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിക്കുക.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News