ഹൃദയം തകര്‍ന്ന് ബിന്ദു പണിക്കര്‍; അപകടത്തില്‍ മരിച്ച സഹോദരന് കണ്ണീരോടെ വിട

ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരൻ എം.ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്

Update: 2022-04-12 07:16 GMT

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച സഹോദരന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വിട നല്‍കി നടി ബിന്ദു പണിക്കരും കുടുംബവും. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരൻ എം.ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ ബാബുരാജിനെ(52) കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വരാപ്പുഴ പാലത്തിൽ വച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വടകര ദാമോദര പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആർട്ടിസ്റ്റ് അജയൻ ആണ് സഹോദരൻ.

കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിങ് സെക്രട്ടറിയും എച്ച്എംഎസ് മുൻ ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ സ്മിതാ പി. നായർ, സംഗീതാധ്യാപികയാണ്. മകൻ ശബരിനാഥ്. ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തായിരുന്നു സംസ്കാരം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News