"പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എൻ്റെ പിറന്നാൾ ഉമ്മകൾ": മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

"ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എൻ്റെ ജ്യേഷ്ഠ സഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ"

Update: 2021-09-07 05:04 GMT
Editor : Midhun P | By : Web Desk

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാല്‍. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്.

തൻ്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും സന്തോഷങ്ങളിലും സഹോദര സ്ഥാനത്ത്  നിന്ന് താങ്ങായി നിൽക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അതുകൊണ്ട് തന്നെ ഈ ദിനം താനും കുടുംബവും ഒരുപോലെ ആഘോഷിക്കുന്നുവെന്നുമാണ് മോഹൻലാൽ ആശംസയിലൂടെ അറിയിച്ചത്. നാല് പതിറ്റാണ്ടിനിടയിൽ ഇരുവരും ഒരുമിച്ച്  53 സിനിമകളിൽ അഭിനയിച്ചതും അഞ്ച് സിനിമകൾ നിർമിച്ചതും മോഹൻലാൽ ഓർത്തെടുത്തു. ലോകത്ത് ഒരിക്കലും ഇത്തരത്തിലുള്ള ചലച്ചിത്ര കൂട്ടായ്മ ഉണ്ടാകില്ലെന്നാണ് ഇരുവരുടെയും കൂട്ടുകെട്ടിനെ മോഹൻലാൽ വിശേഷിപ്പിച്ചത്. ഭാവിയിൽ വീണ്ടും ഒന്നിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം തൻ്റെ ആശംസയിൽ കൂട്ടിച്ചേർത്തു. ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ ഇരുവരുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

Advertising
Advertising

Full View



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News