മെഷീന്‍ ഗണ്ണുമായി അയ്യപ്പന്‍ നായര്‍; അടിമുടി വ്യത്യസ്തമാണ് തെലുങ്കു പതിപ്പ്

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്

Update: 2021-08-23 06:21 GMT

കോവിഡിന് തൊട്ടു മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോന്‍റെയും പൃഥ്വിരാജിന്‍റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കൊണ്ടും സച്ചിയുടെ സംവിധാന മികവു കൊണ്ടും മികച്ചു നിന്ന ചിത്രം. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്നും തികച്ചു വ്യത്യസ്തമായിട്ടാണ് ചിത്രം തെലുങ്കിലൊരുക്കുന്നത്.

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്.ഭീംല നായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്‍റെ പേരും ഇതു തന്നെയാണ്. പവന്‍ കല്യാണിന്‍റെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. മെഷീന് ഗണ്ണുമായി തുടരെ തുടരെ വെടിയുതിര്‍ക്കുന്ന താരത്തേയാണ് വിഡിയയില്‍ കാണാനാവുക. ബ്രേക്ക് ടൈം വിത് ഭീംല നായക് സ്‌റ്റൈല്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Advertising
Advertising

പൃഥ്വിരാജിന്‍റെ കോശി എന്ന കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടി ആണ് അവതരിപ്പിക്കുന്നത്. നിത്യ മേനോന്‍, ഐശ്വര്യ രാജേഷ്,സമുദ്രക്കനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സാഗര്‍ കെ. ചന്ദ്ര ആണ് തെലുങ്ക് പതിപ്പിന്‍റെ സംവിധാനം. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2022 ജനുവരി 12ന് തെലുങ്കു പതിപ്പ് പ്രേക്ഷകരിലേക്കെത്തും. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News