ഇത് ശോഭനയുടെ പഴയ ഫോട്ടോയല്ല; നടിയുമായി അമ്പരിപ്പിക്കുന്ന സാദൃശ്യവുമായി അപര, വീഡിയോ

യുവതിയുടെ ഫോട്ടോ കണ്ടാല്‍ ശോഭനയുടെ പഴയകാല ചിത്രമാണെന്നേ പറയൂ

Update: 2023-01-10 02:00 GMT

ശിവശ്രീ സക്ന്ദപ്രസാദ്

ചെന്നൈ: സിനിമാതാരങ്ങളുമായി രൂപസാദൃശ്യമുള്ള നിരവധി പേരെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്. ഇതു താനല്ലയോ അത് തോന്നിപ്പിക്കുന്ന വിധത്തില്‍ അമ്പരപ്പിക്കുന്ന സാമ്യമുള്ളവര്‍. മോഹന്‍ലാല്‍ തൊട്ട് ദുല്‍ഖര്‍ വരെയുള്ളവരുമായി സാമ്യമുള്ളവര്‍.ഇവരെ സോഷ്യല്‍മീഡിയ പ്രശസ്തരാക്കാറുമുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ ഛായയുള്ള ഒരു ഗായികയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. യുവതിയുടെ ഫോട്ടോ കണ്ടാല്‍ ശോഭനയുടെ പഴയകാല ചിത്രമാണെന്നേ പറയൂ. അത്രക്കുണ്ട് രൂപസാദൃശ്യം.

തമിഴ്നാട്ടുകാരിയായ കര്‍ണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദാണ് ശോഭനയുടെ അപര. ശിവശ്രീയുടെ വീഡിയോ കണ്ടാല്‍ പഴയ ശോഭനയാണെന്നേ പറയൂ. ഇതു ശോഭന തന്നെ, ശോഭനയെപ്പോലുണ്ട്..തുടങ്ങിയ കമന്‍റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

Advertising
Advertising

സംഗീത കുടുംബത്തില്‍ ജനിച്ച ശിവശ്രീയുടെ പിതാവ് മൃദംഗ വിദ്വാനാണ്. സംഗീതത്തിനു പുറമെ നര്‍ത്തകി കൂടിയാണ് ശിവശ്രീ. മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ ഗാനസഭ, ബ്രഹ്മഗാനസഭ തുടങ്ങിയ വേദികളില്‍ ഒരു ദശാബ്ദത്തിലേറെയായി അവര്‍ പാട്ടും നൃത്തവും അവതരിപ്പിക്കുന്നുണ്ട്. ബിടെക് ബിരുദധാരിയായ ശിവശ്രീ ഗോൾഡ് വിന്നർ, ശരവണ സ്റ്റോഴ്‌സ്, ശക്തി മസാല എന്നിവയ്‌ക്കായി നിരവധി പരസ്യ ജിംഗിളുകളും പാടിയിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News