'ആദ്യം രാജാറാം മോഹന്‍ റോയ്, ഇപ്പോള്‍ ഗാന്ധിയും നെഹ്റുവും' വിവാദങ്ങള്‍ വിലകൊടുത്തുവാങ്ങുന്ന പായല്‍ റോത്തഗി

ട്വിറ്ററിലൂടെ പായല്‍ റോത്തഗി നടത്തിയ പല പ്രസ്താവനകളും ഇതിന് മുമ്പും ചര്‍ച്ചകളായിട്ടുണ്ട്

Update: 2021-09-02 04:11 GMT
Editor : Roshin | By : Web Desk

മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അപമാനിച്ച് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് നടി പായല്‍ റോത്തഗിക്കെതിരെ കേസ്. ഇത് ആദ്യമായല്ല പായല്‍ വിവാദ പരാമര്‍ശങ്ങളിലൂടെ കുരുക്കില്‍പ്പെടുന്നത്. ട്വിറ്ററിലൂടെ താരം നടത്തിയ പല പ്രസ്താവനകളും ഇതിന് മുമ്പും ചര്‍ച്ചകളായിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സതി പ്രത സമ്പ്രദായത്തെ അനുകൂലിച്ച് നടി നേരത്തെ നടത്തിയ പരാമര്‍ശങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സതി അനാചാരമല്ലെന്നും സതി നിര്‍ത്തലാക്കിയ രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹിയാണെന്നുമായിരുന്നു പായലിന്‍റെ പരാമര്‍ശം. ട്രൂത്ത് ബിഹൈന്‍ഡ് സതി പ്രത ഇന്‍ ഇന്ത്യ' എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പായല്‍ സതി സമ്പ്രദായത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന വീഡിയോ തിരിച്ചറിയാനാകാത്ത മറ്റൊരു വ്യക്തിക്കൊപ്പം പായല്‍ നടത്തിയെന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിലാണ് ഇപ്പോള്‍ പായലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News