ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി 'പാതിരാത്രി'; ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 17ന് റിലീസാവും

Update: 2025-10-14 08:34 GMT

Photo| Special Arrangement

കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യുടെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ 17ന് U/A സർട്ടിഫിക്കറ്റോടെ ചിത്രം റിലീസിനായി എത്തും. ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു.

ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളായാണ് നവ്യയും സൗബിനുമെത്തുന്നത്. ഇവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷാജി മാറാട് തിരക്കഥയും ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും നി‍ർവഹിച്ചു.

Advertising
Advertising

ജേക്‌സ് ബിജോയ് സംഗീതം നൽകിയ ‘ നിലഗമനം‘ എന്ന് തുടങ്ങുന്ന  പ്രോമോ ഗാനം കഴിഞ്ഞ ദിവസം റിലീസായി. ചിന്മയി ശ്രീപദ. ടി സീരീസിനാണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനായെത്തിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ്

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News