മലയാളത്തിന്റെ വാനമ്പാടിക്ക് 'മാധ്യമ'ത്തിന്റെ ആദരം; 'ചിത്രവർഷങ്ങൾ' ഇന്ന് കോഴിക്കോട്ട്

വൈകീട്ട് ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് 'ചിത്രവർഷങ്ങൾ' അരങ്ങേറുന്നത്

Update: 2022-12-24 06:39 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ആദരമായി 'മാധ്യമം' ഒരുക്കുന്ന 'ചിത്രവർഷങ്ങൾ' ഇന്ന് കോഴിക്കോട്ട് നടക്കും. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിലാണ് ചിത്രയ്ക്കായി സംഗീതാദരമൊരുക്കുന്നത്.

വൈകീട്ട് ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് 'ചിത്രവർഷങ്ങൾ' അരങ്ങേറുന്നത്. ചിത്രയുടെ സമ്പൂർണ ഗാനാവിഷ്‌കാരമാണ് മാധ്യമം ഒരുക്കുന്നത്. ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയൻ, വിനോദ് കോവൂർ, ഗായകരായ കണ്ണൂർ ഷെരീഫ്, മേഘ്‌ന സുമേഷ്, നിഷാദ് കെ.കെ, ദാനാ റാസിഖ്, ചിത്ര അരുൺ, രാമു, വേദമിത്ര തുടങ്ങിയവർ ചിത്രവർഷത്തിൽ അണിനിരക്കം. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.

Full View

കോഴിക്കോടിന്റെ ചലച്ചിത്രഗാന പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. വൈകീട്ട് 5.30 മുതൽ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പ്രവേശനം ആരംഭിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മൈജി, സൈലം എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർമാർ.

Summary: 'Chithravarshangal' organized by 'Madhyamam' in honor of the Malayalam playback singer KS Chithra will be held in Kozhikode today.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News