കത്തിപ്പടര്‍ന്ന് ചിയാനും ധ്രുവും; ത്രില്ലടിപ്പിച്ച് മഹാന്‍റെ ട്രയിലര്‍

ഫെബ്രുവരി 10ന് പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്

Update: 2022-02-04 02:55 GMT

സൂപ്പര്‍താരം വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ മഹാന്‍റെ ട്രയിലറെത്തി. ഫെബ്രുവരി 10ന് പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ലളിത് കുമാർ നിർമ്മിച്ച ഈ ആക്ഷൻ-പാക്ക് ഡ്രാമയിൽ വിക്രം ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ബോബി സിംഹ, സിമ്രാൻ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്യ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ മഹാൻ എന്നപേരിലും കന്നഡയിൽ മഹാപുരുഷ എന്ന പേരിലും ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Advertising
Advertising

'മഹാൻ എന്നോടുള്ള സ്‌നേഹത്തിന്‍റെ പ്രയത്‌നമാണ്, ശക്തമായ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ ഏറ്റവും മികച്ചത് നൽകി എന്റെ ഒപ്പം നിൽക്കുന്നു', ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞു. ''വിക്രമിനൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്, അദ്ദേഹത്തിന്റെ വിപുലവും ശ്രദ്ധേയവുമായ കരിയറിലെ 60-ാമത്തെ സിനിമ എന്ന പ്രത്യേകതയും മഹാന് ഉണ്ട്. വിക്രമിന്‍റെയും ധ്രുവിന്‍റെയും ശ്രദ്ധേയമായ അച്ഛൻ-മകൻ ജോഡികളെ ആദ്യമായി സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാനും സംവിധാനം ചെയ്യാനും ഈ സിനിമ എനിക്ക് അവസരം നൽകി. അവരുടെ സവിശേഷ സർഗാത്മകത സ്‌ക്രീനിൽ പ്രകാശം പരത്തുന്നത് ആരാധകരും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യുന്നതും ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതും കാണാൻ ഞാൻ കാത്തിരിക്കുകയാണ്''കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. മഹാൻ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമെന്ന് നായകന്‍ വിക്രം പറഞ്ഞു. അച്ഛനോടൊപ്പം സ്‌ക്രീൻ പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ധ്രുവ് വിക്രം പറഞ്ഞു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News