എന്താണ് സംഭവിച്ചതെന്ന് ഞാനിപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്; കരണത്തടിക്ക് ശേഷം പ്രതികരണവുമായി ക്രിസ് റോക്ക്

വെളുത്ത സ്യൂട്ട് ധരിച്ച് പുഞ്ചിരിയോടെ വേദിയിലെത്തിയ ക്രിസിനെ വലിയ കരഘോഷത്തോടെയാണ് ക്രിസ് റോക്ക് സ്വീകരിച്ചത്

Update: 2022-03-31 05:18 GMT
Editor : Jaisy Thomas | By : Web Desk
Click the Play button to listen to article

ബോസ്റ്റണ്‍: പരസ്പരം മാപ്പു പറഞ്ഞെങ്കിലും നടന്‍ വില്‍ സ്മിത്തില്‍ നിന്നും അപ്രതീക്ഷിതമായി ഏറ്റ അടിയുടെ ഞെട്ടല്‍ ഇതുവരെ അവതാരകന്‍ ക്രിസ് റോക്കില്‍ നിന്നും വിട്ടുമാറിയിട്ടില്ല. ബുധനാഴ്ച വൈകിട്ട് ബോസ്റ്റണില്‍ നടന്ന സ്റ്റാന്‍ഡ് അപ് ഷോയിലെ ക്രിസിന്‍റെ പ്രതികരണം അതുശരിവയ്ക്കുന്നതായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്കിപ്പോഴും മനസിലായിട്ടില്ലെന്ന് ക്രിസ് പറഞ്ഞു.

വെളുത്ത സ്യൂട്ട് ധരിച്ച് പുഞ്ചിരിയോടെ വേദിയിലെത്തിയ ക്രിസിനെ വലിയ കരഘോഷത്തോടെയാണ് ക്രിസ് റോക്ക് സ്വീകരിച്ചത്. കുറച്ചു സമയത്തിനു ശേഷം അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യുകയും ഓസ്‌കർ വേദിയിൽ വിൽ സ്മിത്ത് തന്നെ തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഹോളിവുഡ് ട്രേഡ് ഔട്ട്‌ലെറ്റ് വെറൈറ്റി ക്രിസിന്‍റെ ഓഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.''എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഊഹവുമില്ല, എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഈ സമയത്ത് എനിക്ക് കിട്ടിയ ആ അടിയെക്കുറിച്ച് ഞാന്‍ സംസാരിക്കും. അത് ഗൗരവമുള്ളതും തമാശയുള്ളതുമായിരിക്കും'' ക്രിസ് പറയുന്നു. ഇതിനിടയില്‍ ഒരാള്‍ വില്‍ സ്മിത്തിനെ ചീത്ത വിളിച്ചു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നുവെന്നായിരുന്നു ക്രിസിന്‍റെ മറുപടി.

Advertising
Advertising

ഓസ്കര്‍ വിവാദത്തിനു ശേഷം ക്രിസ് റോക്കിന്‍റെ സ്റ്റാന്‍ഡ്അപ്പ് ഷോയുടെ ടിക്കറ്റുകളുടെ വില്‍പനയിലും വിലയിലും വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 1000 യു.എസ് ഡോളറിനാണ് ടിക്കറ്റുകളുടെ വില്‍പന നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 2ന് ക്രിസിന്‍റെ വേള്‍ഡ് ടൂര്‍ ആരംഭിക്കും. ഓസ്കര്‍ ചടങ്ങിനു ശേഷം മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രിസിന്‍റെ നൈറ്റ് ഷോ ബോസ്റ്റണില്‍ തുടങ്ങിയത്. മൂന്നു ദിവസത്തെ ഷോയാണ് ഇവിടെയുള്ളത്. ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങിലെ അവതാരകരില്‍ ഒരാളായിരുന്നു ക്രിസ് റോക്ക്. ചടങ്ങില്‍ വച്ച് നടന്‍ വില്‍ സ്മിത്തിന്‍റെ ഭാര്യയും നടിയുമായ ജാഡ സ്മിത്തിനെ പരിഹസിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതില്‍ പ്രകോപിതനായ വില്‍ ക്രിസിനെ വേദിയിലെത്തി കരണത്ത് അടിക്കുകയായിരുന്നു. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News