ടിക്കറ്റുകള്‍ പത്ത് മിനിട്ടില്‍ സോള്‍ഡ് ഔട്ട് ; ദുല്‍ഖറിന്‍റെ 'ചുപ്' പ്രിവ്യൂ ഷോയ്ക്ക് വന്‍ വരവേല്‍പ്

പത്ത് മിനിട്ടുകൊണ്ടാണ് ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയത്

Update: 2022-09-19 10:15 GMT

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ ടിക്കറ്റുകള്‍ വിറ്റുപോയത് ചുരുങ്ങിയ സമയംകൊണ്ട്. പത്ത് മിനിട്ടുകൊണ്ടാണ് ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയത്. ബുക്ക് മൈ ഷോ വഴിയായിരുന്നു ടിക്കറ്റ് വില്‍പന നടന്നത്.

നാളെയാണ് ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ നടക്കുന്നത്. പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് ചുപിന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി പ്രിവ്യൂ ഷോ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ആര്‍ ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോള്‍, പൂജഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോശം വിമര്‍ശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരന്‍ അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് ചുപ് എന്ന റൊമാന്‍റിക് സൈക്കോളജിക്കല്‍ ചിത്രം പറയുന്നത്. ദുല്‍ഖറിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News