പ്രിയങ്ക ചോപ്രയുടെ സ്‌പൈ-ഡ്രാമ സീരീസ് സിറ്റാഡല്‍; ട്രെയിലർ പുറത്ത്

സീരീസ് ഏപ്രിൽ 28ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യും

Update: 2023-03-30 15:22 GMT

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൂസോ ബ്രദേഴ്സിന്റെ ഗ്ലോബൽ സ്പൈ സീരീസ് സിറ്റാഡലിന്‍റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. സീരീസ് ഏപ്രിൽ 28ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യും.

സ്‌പൈ-ഡ്രാമയായ സിറ്റാഡലിനായി പ്രൈം വീഡിയോ പുതിയ ആക്ഷൻ പാക്ക്ഡ് ട്രെയിലർ പുറത്തിറക്കി. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ഏപ്രിൽ 28ന് പ്രീമിയർ ചെയ്യും. മെയ് 26 വരെ ആഴ്ച തോറും ഒരു എപ്പിസോഡ് വീതം പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളില്‍ സിറ്റാഡൽ ലഭ്യമാകും.

Advertising
Advertising

സ്വതന്ത്ര ആഗോള ചാര ഏജൻസിയായ സിറ്റാഡലിന്‍റെ തകർച്ചയും സിറ്റാഡലിന്‍റെ പതനത്തോടെ രക്ഷപ്പെട്ട ഏജന്‍റുമാരായ മേസൺ കെയ്‌നും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാർഡ് മാഡൻ മേസൺ കെയ്നായും പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും ഓസി ഇഖിലെ കാർട്ടർ സ്പെൻസായും ആഷ്‌ലീ കമ്മിംഗ്സ് എബി കോൺറോയായും റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്സിന്റെ എജിബിഓയും ഒരുമിച്ചാണ് സിറ്റാഡൽ നിർമിക്കുന്നത്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News