മതവികാരം വ്രണപ്പെടുത്തി; രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി

താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്

Update: 2023-12-28 02:36 GMT

രണ്‍ബീര്‍ കപൂര്‍

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി. താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്. കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിൽ ബുധനാഴ്ച പരാതി നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. തീ കത്തിച്ച ശേഷം'ജയ് മാതാ ദി' എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.കേക്ക് കത്തിച്ചതിന് പിന്നാലെയുള്ള ‘ജയ് മാതാ ദി’ വിളിയും മതവികാരം വ്രണപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

Advertising
Advertising

ഭാര്യയുടെ നടിയുമായ ആലിയ ഭട്ടിനെയും വീഡിയോയില്‍ കാണാം.നടന്‍ കുനാല്‍ കപൂറാണ് കേക്കിന് മുകളില്‍ മദ്യം ഒഴിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News