പ്രതിഫലം താങ്ങാനായില്ല; കമൽ ഹാസൻ- മണിരത്നം ചിത്രത്തിൽ നിന്ന് നയൻതാര ഔട്ട്

നയന്‍താരക്ക് പകരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

Update: 2023-11-06 13:40 GMT
Advertising

ഉലക നായകൻ കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പതിറ്റാണ്ടുകള്‍ക്കിപ്പുറം മണിരത്നവും കമൽ ഹാസനും ഒന്നിക്കുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രഖ്യാപനം മുതൽക്കെ ഏറെ പ്രചാരം നേടിയ കെ.എച്ച് 234 ഇപ്പോഴിതാ പുതിയ വിവാദത്തിൽ നിറഞ്ഞിരിക്കുകയാണ്.



നടി നയന്‍താര കമല്‍- മണിരത്നം ചിത്രത്തില്‍ നായികയായി എത്തും എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ നയന്‍താരയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് പുതിയ റിപ്പോർട്ട്. കമല്‍ഹാസന്‍റെ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ചോദിച്ച പ്രതിഫലമാണ് താരത്തെ വേണ്ടെന്ന തീരുമാനത്തിലേക്ക് മണിരത്നത്തെ എത്തിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


മണിരത്നം ചിത്രത്തിനായി നയൻതാര 12 കോടി പ്രതിഫലം ചോദിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് അംഗീകരിക്കാൻ നിർമാതാക്കള്‍ക്ക് സാധിക്കാത്തതോടെയാണ് നയൻ താരക്ക് പകരം മറ്റൊരു നായികയെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നത്. ജവാനിൽ അഭിനയിക്കാൻ നയന്‍താര പത്ത് കോടി വാങ്ങിയെന്നാണ് പുറത്തുവന്ന വിവരം.

നയന്‍സിന് പകരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസ് പുറത്തിറക്കിയ പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ്, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, റെഡ് ജൈന്‍റ് മൂവിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിങ്കളാഴ്ച ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിടും.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News