രണ്‍വീറിന് കൊടുക്കുന്ന പ്രതിഫലം തനിക്കും വേണം; ദീപികയെ ബന്‍സാലി ചിത്രത്തില്‍‌ നിന്നും പുറത്താക്കി

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ബൈജു ബാവ്‍രയില്‍ നിന്നാണ് ദീപികയെ പുറത്താക്കിയത്

Update: 2021-08-08 08:10 GMT

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരിലൊരാളാണ് ദീപിക പദുക്കോണ്‍. നടീനടന്‍മാര്‍ക്ക് വ്യത്യസ്ത പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് പല തവണ ദീപിക തുറന്നടിച്ചുമുണ്ട്. ഇപ്പോള്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിന്‍റെ അതേ പ്രതിഫലം ആവശ്യപ്പെട്ട താരത്തെ ഒരു ചിത്രത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ബൈജു ബാവ്‍രയില്‍ നിന്നാണ് ദീപികയെ പുറത്താക്കിയത്. രണ്‍വീറിനെക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്നായിരുന്നു ദീപിക ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിക്കുകയായിരുന്നു.

Advertising
Advertising

ദീപിക- രൺവീർ കൂട്ടുകെട്ടിൽ ബൻസാലി ഒരുക്കുന്ന നാലാമത്തെ ചിത്രമായിരുന്നു ബൈജു ബാവ്‍ര. രാംലീല, ബാജിറാവു മസ്താനി, പത്മാവത് തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിലിറങ്ങിയ മൂന്ന് ചിത്രങ്ങള്‍. ഇവയൊക്കെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ബൈജു ബാവ്‍രയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആവേശത്തിലായിരുന്നു ആരാധകര്‍. 1952ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ചിത്രമാണ ബൈജു ബാവ്‍ര. ഭരത് ഭൂഷണും മീനകുമാരിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഗൾ ഭരണാധികാരിയായ അക്ബറിന്‍റെ കൊട്ടാരത്തിലെ സംഗീത മാന്ത്രികൻ താൻസനെ വെല്ലുവിളിച്ച ഒരു യുവ സംഗീതജ്ഞന്‍റെ കഥയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

അതേസമയം കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ദീപിക. രണ്‍വീറിനൊപ്പം 83 എന്ന ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്. ശകുന്‍ ബത്രയുടെ പേരിടാത്ത ചിത്രം, ഷാരൂഖ് ഖാന്‍ ചിത്രം, അമിതാഭ് ബച്ചനൊപ്പമുള്ള സിനിമ എന്നിവയാണ് ദീപികയുടെ മറ്റ് പ്രോജക്ടുകള്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News