കൽക്കിയിൽ നിന്നും പിന്മാറിയതിന് വ്യക്തമായ കാരണമുണ്ട്; പ്രതികരിച്ച് ദീപിക പദുകോൺ

ബോളിവുഡിലെ ജോലി സാഹചര്യങ്ങളെയും പ്രതിഫലത്തിലെ തുല്യതയെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ

Update: 2025-10-11 08:31 GMT

Photo| Special Arrangement

ഡൽഹി: കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയെന്ന വാ‍ർത്ത ഞെട്ടലോടുകൂടിയാണ് ആരാധകർ അറിഞ്ഞത്. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റിൽ നിന്ന് പിന്മാറിയ വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഈ വാർത്തയും. സിനിമയുടെ ഉള്ളടക്ക സംബന്ധമായ അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് നടി സ്പിരിറ്റിൽ നിന്ന് പിന്മാറിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നും പറയുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ദീപിക പദുകോൺ.

ബോളിവുഡിലെ ജോലി സാഹചര്യങ്ങളെയും പ്രതിഫലത്തിലെ തുല്യതയെയും കുറിച്ചു നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

തനിക്കിത് പുതിയ അനുഭവമല്ലെന്നും പല തരത്തിൽ ഇത്തരം കാര്യങ്ങൾ നേരിട്ടിട്ടുള്ളതായും അവർ പറഞ്ഞു. പ്രതിഫലത്തിൻ്റെ കാര്യത്തിൽ പോലും വിവേചനം നേരിട്ടിട്ടുണ്ട്. അതിനെ തുടർന്ന് സംഭവിച്ചതെല്ലാം കൈകാര്യം ചെയ്യേണ്ടി വന്നതായും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു. ഇതിനെ എന്താണ് വിളിക്കേണ്ടതെന്ന് പോലും തനിക്കറിയില്ല, പക്ഷേ അത്തരം പോരാട്ടങ്ങൾ എപ്പോഴും നിശ്ശബ്ദമായി നയിക്കുന്നൊരാളാണ് താൻ - ദീപിക പറഞ്ഞു

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News