സൽമാൻ ഖാനൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ ദീപിക പദ്‌കോൺ നിരസിച്ചത് ആറുതവണ

ബോളിവുഡിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കോംബോയാണ് ദീപിക പദ്‌കോണും സൽമാൻ ഖാനും

Update: 2023-07-24 13:46 GMT

ബോളിവുഡിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കോംബോയാണ് ദീപിക പദ്‌കോണും സൽമാൻ ഖാനും. പക്ഷെ നിരവധി അവസരങ്ങൾ വന്നിട്ടും വിധി ഇരുവരെയും ഒന്നിച്ചു അഭിനയിക്കാൻ അനുവദിച്ചില്ല.

ജയ് ഹോ, സുൽത്താൻ, കിക്ക്, തുടങ്ങിയ ചിത്രങ്ങളടക്കം സൽമാൻ ഖാനൊപ്പം അഭിനയിക്കാനുള്ള ആറ് അവസരങ്ങൾ ദീപിക നിരസിച്ചതായാണ് റിപ്പോർട്ട്. ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ദീപികക്ക് സല്മാൻ ഖാൻ ഒരു അരങ്ങേറ്റം ചിത്രം പോലും നൽകിയിരുന്നു. എന്നാൽ അതും സംഭവിച്ചില്ല.

സഞജയ് ലീല ബൻസാലിയുടെ ഇൻഷാ അല്ലാഹ് എന്ന ചിത്രത്തിന്റെ സൽമാനോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ദീപിക പ്രകടിപ്പിച്ചില്ലെങ്കിലും കഥയുമായി കൂടുതൽ യോജിച്ചു നിൽക്കുന്നത് ആലിയ ഭട്ടായത് കൊണ്ട് ആ അവസരവും നഷ്ടമായി.

വിധി ഒരു വിലങ്ങു തടിയാകുമ്പോഴും ഒരു ദിവസം സൽമാൻ ഖാനും ദീപിക പദ്‌കോണും ഒരുമിച്ച് വെള്ളത്തിരയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദീപിക ഇപ്പോൾ പ്രൊജക്ട് കെ, ഫൈറ്റർ എന്നിവയുൾപ്പടെ നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. സൽമാൻ ഖാന്റെ പുറത്തു വരാനുള്ള ചിത്രം ടൈഗർ 3യാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News