മരക്കാറിന്‍റെ പരാജയത്തിന് കാരണം ഡീഗ്രേഡിങ്ങ്; വെളിപ്പെടുത്തലുമായി സഹ നിർമാതാവ്

മരക്കാർ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ചിലർ ഒരു റൂം തന്നെ എടുത്തിരുന്നെന്നും താൻ ഉൾപ്പെടെയുള്ളവർ നേരിട്ട് ചെന്നാണ് അവരെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു

Update: 2023-10-13 04:57 GMT
Advertising

കൊച്ചി: മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം നേരിട്ട ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ സഹ നിർമാതാവ് സന്തോഷ് ടി. കുരുവിള. മരക്കാർ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ചിലർ ഒരു റൂം തന്നെ എടുത്തിരുന്നെന്നും താൻ ഉൾപ്പെടെയുള്ളവർ നേരിട്ട് ചെന്നാണ് അവരെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ഡീഗ്രേഡിങ് നേരിട്ട ഒരു സിനിമയാണ് മരക്കാർ . ഞങ്ങൾ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ഒരു വീട്ടിൽ റൂം സെറ്റ് ചെയ്ത് സിനിമയ്ക്കെതിരെ ചിലർ പ്രവർത്തിക്കുകയായിരുന്നു. അവരെ ഞങ്ങള്‍ പൊലീസിനെ കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. അവിടെ പൊലീസുകാർക്കൊപ്പം താൻ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയെ ഇത്തരത്തിൽ തകർക്കുന്നത് ശരിയല്ലെന്നും ഇത് കൊണ്ടു ജീവിക്കുന്ന ഒരുപാട് പേരുണ്ടെന്നും പറഞ്ഞ സന്തോഷ് സിനിമ ഇറങ്ങി ആദ്യത്തെ ഒരാഴ്ച റിവ്യു ചെയ്യാൻ പാടില്ലെന്നും ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കൂട്ടിച്ചേർത്തു.


പ്രിയ ദർശൻ സംവിധാനം ചെയ്ത മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ മരക്കാർ മികച്ച ഗ്രാഫിക്സിന് ദേശീയ അവാർഡ് അടക്കം കരസ്ഥമാക്കിയിരുന്നു. ആശീർവാദ് സിനിമാസ് ആയിരുന്നു ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചത്.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News