'പെട്രോളിന് വില കൂടിയ സമയത്തെ ധൂം 4'; സൈക്കിളില്‍ സഞ്ചരിച്ച് ബച്ചനും ഹൃതിക്കും, ട്രോളുമായി വിനീത് ശ്രീനിവാസന്‍

കഴിഞ്ഞ 44 ദിവസത്തിനുളളില്‍ തുടര്‍ച്ചയായി 25 തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്

Update: 2021-06-17 16:03 GMT
Editor : ijas
Advertising

രാജ്യത്ത് ദിനേനയെന്നോണമുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ ട്രോളിലൂടെ പ്രതികരിച്ച് ചലച്ചിത്ര സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. 'ധൂം 4 പെട്രോള്‍ വില വര്‍ധന സമയത്ത്' എന്ന് പറഞ്ഞ് അഭിഷേക് ബച്ചനും ഹൃതിക്ക് റോഷനും സൈക്കിളില്‍ പോകുന്ന ഫില്‍റ്റര്‍ കോപ്പിയുടെ ട്രോള്‍ ഫോട്ടോയാണ് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'ധൂം മച്ചാലേ...'എന്ന ഹിറ്റ് ഗാനവും ട്രോളിന് അടിക്കുറുപ്പായി വിനീത് ശ്രീനിവാസന്‍ നല്‍കിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ധൂമിന്‍റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചത്.

Full View

വിനീത് ശ്രീനിവാസന്‍റെ ട്രോളിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. "ഹെലോ ED office അല്ലേ?.." എന്നും 'സംഘം സ്കെച്ച് ചെയ്തു വിനീതേട്ടാ', എന്നുമാണ് ചിലര്‍ പ്രതികരണങ്ങളായി എഴുതിയത്. 'കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹിയാക്കും സൂക്ഷിച്ചോളൂ' എന്ന ഗൗരവ സ്വഭാവത്തിലുള്ള കമന്‍റും  പോസ്റ്റിന് താഴെ ചിലര്‍ കുറിച്ചിട്ടുണ്ട്. നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു.

കഴിഞ്ഞ 44 ദിവസത്തിനുളളില്‍ തുടര്‍ച്ചയായി 25 തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. മെയ് 4നു ശേഷം ഇന്ധനവില 25 തവണയാണ് വര്‍ധിപ്പിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ ലിറ്ററിന് 6.26 രൂപയും ഡീസലിന് 6.68 രൂപയും വര്‍ധിച്ചു. രാജ്യത്തെ ഇന്ധനവില വര്‍ധന ഒരു പ്രശ്‌നമാണെന്ന് സമ്മതിച്ച പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പക്ഷേ ക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ന്യായീകരിച്ചത്.

Tags:    

Editor - ijas

contributor

Similar News