തല അജിത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ?

ഓരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും പ്രത്യേകം സിം കാര്‍ഡാണ് താരം ഉപയോഗിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു

Update: 2023-01-04 07:05 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: തമിഴകത്തെ താരമൂല്യമുള്ള നടന്‍മാരിലൊരാളാണ് തല അജിത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ലാളിത്യമാണ് തലയെ വേറിട്ടു നിര്‍ത്തുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാത്ത താരം സോഷ്യല്‍മീഡിയയില്‍ പോലും സജീവമല്ല. ഇതു മാത്രമല്ല നടന്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാറില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അജിത്തിന്‍റെ നമ്പര്‍ ഏതു പേരില്‍ സേവ് ചെയ്യുമെന്ന് ഒരു അഭിമുഖത്തില്‍ തൃഷയോട് ചോദിച്ചപ്പോള്‍ അദ്ദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നായിരുന്നു നടിയുടെ മറുപടി. അദ്ദേഹം എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തുന്നതെന്ന ചോദ്യത്തിന് നടന്‍റെ സഹായി എപ്പോഴും അദ്ദേഹത്തിന്‍റെ കൂടെയുണ്ടാകാറുണ്ടെന്നും അതുകൊണ്ട് മൊബൈല്‍ ഫോണ്‍ ആവശ്യമില്ലെന്നുമായിരുന്നു മറ്റൊരു വൃത്തത്തിന്‍റെ വെളിപ്പെടുത്തല്‍.

Advertising
Advertising

ഓരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും പ്രത്യേകം സിം കാര്‍ഡാണ് താരം ഉപയോഗിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ആ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ സിം കാര്‍ഡ് മാറ്റുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അദ്ദേഹം പ്രൊഫഷണലാണെന്നും വ്യത്യസ്ത ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അനാവശ്യ ഫോണ്‍ കോളുകള്‍ ഒഴിവാക്കാനാണ് സിം കാര്‍ഡ് മാറ്റുന്നതെന്നുമാണ് ആരാധകരുടെ പക്ഷം. തന്‍റെ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ വക്താവ് സുരേഷ് ചന്ദ്ര വഴിയാണ് അജിത് ആരാധകരെ അറിയിക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News