'ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു'; 'ദൃശ്യം 3' വിന്റെ പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂർ

മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനത്തോടെ 'ദൃശ്യം 3 ' ഹാഷ്ടാഗും സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി

Update: 2022-08-28 03:41 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മോഹൻലാലിനെ നായകനാക്കി ജിത്തുജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള സിനിമ ദൃശ്യത്തിന്റെ  രണ്ടുഭാഗങ്ങളും വൻ വിജയമാണ് നേടിയിരുന്നത്. മലയാളത്തിന് പുറമെ ആഗോളതലത്തില്‍ തന്നെ വന്‍സ്വീകാര്യതയും പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്.  രണ്ടാം ഭാഗവും ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ മൂന്നാം ഭാഗം എപ്പോൾ വരുമെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ. ദൃശ്യത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പലപ്പോഴായി ഈ ചോദ്യം നേരിട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് പ്രൊഡ്യൂസർ കൂടിയായ ആന്റണി പെരുമ്പാവൂർ. സ്വകാര്യ ചാനലിന്റെ അവാർഡ് നൈറ്റിലാണ് ആന്റണി പെരുമ്പാവൂർ അഭ്യൂഹങ്ങൾക്ക് അവസാനമിട്ടത്.

Advertising
Advertising

  ചിത്രത്തിന്‍റെ ആശയങ്ങളും കാര്യങ്ങളും ഒക്കെയായുള്ള ചർച്ച നടക്കുകയാണ്. തീർച്ചയായും സിനിമയുണ്ടാകും എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ഈ സമയം മോഹന്‍ലും വേദിയിലുണ്ടായിരുന്നു.  പുതിയ പ്രഖ്യാപനത്തോടെ സോഷ്യൽമീഡിയയിലും വൻ ആഘോഷമാണ് നടക്കുന്നത്.  'ദൃശ്യം 3 ' ഹാഷ്ടാഗും സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി.

'നിങ്ങൾ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം' എന്ന് കഴിഞ്ഞ ദിവസം മോഹൻലാലും പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖ്യത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ദൃശ്യം 3 ക്ക് അനുയോജ്യമായ കഥ കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്യുമെന്നാണ് മുമ്പ് സംവിധായകൻ ജിത്തുജോസഫ് പ്രതികരിച്ചത്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News