മലയാളത്തിലെ 'ഡ്രൈവിങ് ലൈസൻസ്' ഹിന്ദിയിൽ 'സെൽഫി'ആകുന്നു; ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്

ഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരമായി അക്ഷയ് കുമാറും , സുരാജ് വെഞ്ഞാറമൂട് അവതിരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്

Update: 2023-01-23 13:22 GMT
Advertising

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'സെൽഫി'യുടെ ട്രെയിലർ പുറത്തുവിട്ടു.പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രം 'ഡ്രൈവിങ് ലൈസൻസിന്‍റെ' ഹിന്ദി പതിപ്പാണ് 'സെൽഫി'. ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിഷഭ് ശർമയാണ് തിരക്കഥയൊരുക്കുന്നത്. കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷനും ,പൃഥ്വിരാജും, സുപ്രിയയും, മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

ഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരമായി അക്ഷയ് കുമാറും , സുരാജ് വെഞ്ഞാറമൂട് അവതിരിപ്പിച്ച വെഹിക്കിള്‍ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്. ചിത്രത്തിൽ മിയ അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത് നുഷ്രത്ത് ബറൂച്ചയാണ്.

സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമായ ഡ്രൈവിങ് ലൈസൻസ് 2019 ലാണ് പുറത്തിറങ്ങുന്നത്. ഒരു സൂപ്പർ താരവും വെഹിക്കിള്‍ ഇൻസ്പെക്ടർ ആയ അയാളുടെ ആരാധകനും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News