എന്‍റെ സിനിമകളെ കളിയാക്കിയവര്‍ ഇപ്പോള്‍ എന്‍റെ ഡേറ്റിനുവേണ്ടി നടക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

തന്‍റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം എന്നാണ് കൊത്തയെ ദുൽഖർ വിശേഷിപ്പിച്ചത്

Update: 2023-08-18 08:24 GMT

ദുല്‍ഖര്‍ സല്‍മാന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായിട്ടാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്‍റെ പ്രചരണത്തിനിടെ തന്‍റെ കരിയറിനെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നുപറയുകയാണ് ഡിക്യു.

കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേഴ്സ്യൽ സിനിമ ആക്കി മാറ്റാമെന്ന് ആലോചിച്ചുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം എന്നാണ് കൊത്തയെ ദുൽഖർ വിശേഷിപ്പിച്ചത്. ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താല്പര്യം. ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ തങ്ങൾ നിർമ്മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും തനിക്ക് പ്രതീക്ഷകൾ ഒരുപാടാണെന്നും ദുൽഖർ പറഞ്ഞു.

Advertising
Advertising

കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ടെന്നും താരം പറഞ്ഞു. തന്നെയും തന്‍റെ സിനിമകളെയും കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോൾ തന്‍റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട് എന്നാണ് പാൻ ഇന്ത്യൻ തലത്തിൽ നടക്കുന്ന പ്രൊമോഷനുകളിൽ തന്‍റെ കരിയറിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ​ഗ്യാങ്സ്റ്റർ ഡ്രാമയാണെങ്കിലും പ്രമേയത്തിലൂന്നിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്റേതെന്ന് നായികയായ ഐശ്വര്യലക്ഷ്മി പറഞ്ഞു. മികച്ച രീതിയിലാണ് കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും കഥാപാത്രങ്ങൾക്കെല്ലാം എല്ലാവരും ഈ സിനിമയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും നടി പറഞ്ഞു.

കിംഗ് ഓഫ് കൊത്ത ഈ മാസം 24നാണ് തിയറ്ററുകളിലെത്തുന്നത്. ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം-നിമീഷ് രവി. സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ്‌ സുന്ദരൻ, വിഷ്ണു സുഗതൻ ,പി. ആർ.ഒ പ്രതീഷ് ശേഖർ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News