'ദുൽഖർ...ഞാൻ നിങ്ങളെ വെറുക്കുന്നു'; സീതാരാമം കണ്ട് തെലുങ്ക് നടൻ സായ് ധരം തേജ്

സീതാരാമം ടീമിനെഴുതിയ കത്താണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

Update: 2022-08-10 10:15 GMT

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കു ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മനോഹര പ്രണയകഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖറിന്‍റെയും മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന തുടങ്ങി മറ്റ് താരങ്ങളുടെയും പ്രകടനത്തിന് വ്യത്യസ്ത കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹവുമെത്തുന്നുണ്ട്. ഇപ്പോഴിതാ സീതാരാമം കണ്ട് തെലുങ്ക് താരം സായ് ധരം തേജ് നടത്തിയ പ്രതികരണം ചര്‍ച്ചയാവുകയാണ്.

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് സായ് എഴുതിയ കത്താണ് ശ്രദ്ധേയമാകുന്നത്. "ദുല്‍ഖര്‍ സല്‍മാന്‍, നിങ്ങളുടെ പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ വര്‍ക്കിന്റെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ മൂലം ഞാന്‍ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തിലും നിങ്ങളുടെ പെര്‍ഫോമന്‍സിനെ ഞാന്‍ ആരാധിക്കുകയായിരുന്നു. ഓരോ ശ്വാസത്തിലും ഇരിപ്പിലും നടപ്പിലും നിങ്ങള്‍ റാമായി. നിങ്ങള്‍ റാമായി ജീവിക്കുകയായിരുന്നു" സായ് കുറിച്ചു. 

Advertising
Advertising

ഹനു രാഘവപുഡി, ഓരോ ഫ്രെയ്മിലും മാജിക് ഒരുക്കിയ നിങ്ങളെ ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ മനോഹരമായ പെയിന്റിങ്ങാണ് ഒരുക്കിയത്. സിനിമയുടെ അവസാനം അഫ്രീന്‍ മികച്ചതാവുന്നുണ്ട്. എന്നാല്‍ റാമിനും സീതക്കും ഇടയിലുള്ള മെസഞ്ചറായതില്‍ നിന്നെ ഞാന്‍ വെറുക്കുന്നു. സീതാ, നിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. ഒരുപാട് ഹൃദയങ്ങള്‍ നിങ്ങളെ ഓര്‍ത്ത് വേദനിക്കുന്നു, ദയയുണ്ടാവണമെന്നും സായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കത്തിലെഴുതി.  

സീതാരാമത്തെ ക്ലാസിക് എന്നാണ് തെലുങ്ക് താരം നാനി വിശേഷിപ്പിച്ചത്. "സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത്" എന്നായിരുന്നു നാനിയുടെ ട്വീറ്റ്. നാനിക്ക് മറുപടിയുമായി ദുല്‍ഖറും രംഗത്തെത്തിയിരുന്നു. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് വൈകാരികമായ ഒരു കുറിപ്പും ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News