നല്ല ഗ്ലാമറുള്ള സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു, അപ്പോഴൊക്കെ വാപ്പച്ചിയുടെ സൗന്ദര്യം കിട്ടിയാൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്: ദുല്‍ഖര്‍

താൻ കാണാൻ മോശമല്ലെന്നും എന്നാൽ ഒറ്റ നോട്ടത്തിൽ സ്ത്രീകൾ നോക്കിപ്പോകുന്ന ഭംഗി തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കുകയാണ് താരം

Update: 2022-09-30 06:12 GMT
Editor : Jaisy Thomas | By : Web Desk

ഒരു നടന്‍ എന്നതിലുപരി ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറിക്കഴിഞ്ഞു മലയാളത്തിന്‍റെ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും സജീവമാണ് താരം. ആർ.ബാൽകി സംവിധാനം ചെയ്ത ചുപ് ആണ് ഡിക്യുവിന്‍റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുപാട് ഗ്ലാമറുള്ള താരങ്ങളെക്കുറിച്ച് മുൻധാരണകൾ ഉള്ളതായും ഹോളിവുഡ് താരങ്ങൾ ഓസ്കർ നേടാനും സീരിയസ് റോളുകൾ ലഭിക്കാനും ഗ്ലാമർ കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Advertising
Advertising

തന്‍റെ വാപ്പച്ചി മമ്മൂട്ടിയും മുത്തച്ഛനും വളരെ ഭംഗിയുള്ള ആളുകളായത് കൊണ്ട് താൻ അത്ര വലിയ ഗ്ലാമറുള്ള ആളായി തോന്നിയിട്ടില്ലെന്ന് പറയുകയാണ് ദുൽഖർ. താൻ കാണാൻ മോശമല്ലെന്നും എന്നാൽ ഒറ്റ നോട്ടത്തിൽ സ്ത്രീകൾ നോക്കിപ്പോകുന്ന ഭംഗി തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കുകയാണ് താരം. എപ്പോഴും നല്ല ഗ്ലാമറുള്ള സുഹൃത്തുക്കൾ തനിക്ക് ഉണ്ടായിരുന്നെന്നും അപ്പോഴൊക്കെ വാപ്പയുടെ സൗന്ദര്യം കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നെന്നും ദുൽഖർ പറഞ്ഞു.

ചാമിങ്ങ്, ചോക്ലേറ്റ് ബോയ്, റൊമാന്‍റിക് ഹീറോ എന്നീ ടാഗുകളിൽ സ്ഥിരമായി അറിയപ്പെടാൻ ആഗ്രഹമില്ലെന്നും ഈ ടാഗിൽ നിന്ന് ഉടൻ തന്നെ ബ്രേക്ക് ചെയ്യണമെന്നും ദുൽഖർ പറ‍ഞ്ഞു. ഇത്തരം ടാഗുകൾ മറ്റുളള നടനെക്കുറിച്ച് എഴുതി കണ്ടാലും താനത് സീരിയസ് കോംപ്ലിമെന്‍റായി കാണില്ലെന്നും ദുൽഖർ പറഞ്ഞു. ഗുഡ് ലുക്കിങ്ങ് ആകുന്നതിനേക്കാൾ ഒരു നല്ല നടൻ ആകുന്നതിനോടാണ് തനിക്ക് താൽപര്യമെന്നും ദുൽഖർ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News