നിനക്ക് നക്ഷത്രങ്ങളെ തൊടാന്‍ കഴിയുന്നതുവരെ ഞാന്‍ നിനക്ക് താങ്ങാവും; മകള്‍ക്ക് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

എന്‍റെ രാജകുമാരിക്ക് ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു

Update: 2023-05-06 06:19 GMT
Editor : Jaisy Thomas | By : Web Desk

ദുല്‍ഖര്‍ സല്‍മാനും മകളും

ചെന്നൈ: മകള്‍ മറിയം അമീറ സല്‍മാന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസമായിരുന്നു മറിയത്തിന്‍റെ ആറാം പിറന്നാള്‍. ''നീ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനും നിന്‍റെ സ്വപ്നങ്ങൾ സഫലമാകാനും വേണ്ടി പ്രാര്‍ഥിക്കുമെന്നും'' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

''എന്‍റെ രാജകുമാരിക്ക് ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു. സ്നേഹത്തിന്‍റെ നിർവചനവും ഒപ്പം അത്ഭുതവും ആനന്ദവും സന്തോഷവും ആണ് നീ. രണ്ട് കാലടിയിൽ ആണ് എന്‍റെ മുഴുവൻ ഹൃദയവും. നീ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനും നിന്‍റെ സ്വപ്നങ്ങൾ സഫലമാകാനും വേണ്ടി ഞാൻ പ്രാർത്ഥിക്കും. നിനക്ക് നക്ഷത്രങ്ങളെ തൊടാൻ കഴിയുന്നത് വരെ ഞാൻ നിന്നെ താങ്ങി നിർത്തും. പക്ഷേ, എനിക്കറിയാം നിനക്ക് അതെല്ലാം സ്വന്തമായി തന്നെ ചെയ്യാനാണ് ഇഷ്ടം. പൂർണതയോടെ, നിന്‍റെ താളത്തിൽ അത് നിനക്ക് ചെയ്യാൻ കഴിയും. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ അത്രയധികം സ്നേഹിക്കുന്നു.'' – ദുൽഖർ കുറിച്ചു.

Advertising
Advertising

ഈയിടെയായിരുന്നു ദുല്‍ഖറിന്‍റെ ഉമ്മ സുല്‍ഫത്തിന്‍റെ ജന്‍മദിനം. 'പിറന്നാൾ ആശംസകൾ മാ. ഉമ്മച്ചിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതു കൊണ്ട് വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇതു നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ'' ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News