മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍; റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊത്ത ടീസര്‍

റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയ റെക്കോര്‍ഡ് സ്വന്തമാക്കിയ കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ഒന്നാമതായി തുടരുകയാണ്

Update: 2023-06-30 05:48 GMT

കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ തരംഗമായതിനു പിന്നാലെ മുന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ ആക്കി മാറ്റുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ടീസര്‍ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയ റെക്കോര്‍ഡ് സ്വന്തമാക്കിയ കൊത്തയിലെ അജയ്യനായ രാജാവ് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ഒന്നാമതായി തുടരുകയാണ്.

ചിത്രത്തിന്റെ ടീസറിനു വന്‍ വരവേല്‍പ്പ് ആണ് പ്രേക്ഷകര്‍ നല്‍കിയത്. 96 ലക്ഷം ആളുകള്‍ ഇതിനോടകം ടീസര്‍ കണ്ടുകഴിഞ്ഞു. ടീസറിന് പിന്നാലെ, ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്കാണ് കൊത്ത ടീം തയ്യാറെടുക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Advertising
Advertising

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

ഛായാഗ്രഹണം: നിമീഷ് രവി, സംഗീത സംവിധാനം: ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍, ആക്ഷന്‍: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്:റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറര്‍ ഫിലിംസ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News