തുറന്ന ജീപ്പില്‍ യാത്ര, പതാക ഉയർത്തല്‍; സ്വാതന്ത്ര്യ ദിനത്തിൽ ഹൈദരാബാദ് പൊലീസിന്‍റെ പ്രത്യേക അതിഥിയായി ദുൽഖർ

തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്‍റെ പ്രത്യേക അതിഥിയായി എത്തിയത് നടന്‍ ദുൽഖർ സൽമാനാണ്

Update: 2022-08-15 08:27 GMT

ഹൈദരാബാദ്: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഭാരതീയര്‍ അഭിമാനത്തോടെ ജന്‍മനാടിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുകൊള്ളുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ഗവര്‍ണര്‍ രാജ്ഭവനിലും ദേശീയ പതാക ഉയര്‍ത്തി.

ഇപ്പോൾ മലയാളികൾക്ക് അഭിമാനം നൽകുന്ന ഒരു വാർത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്‍റെ പ്രത്യേക അതിഥിയായി എത്തിയത് നടന്‍ ദുൽഖർ സൽമാനാണ്. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖറിനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്‍റെ ആവേശത്തിലാണ് മലയാളി ആരാധകർ.

Advertising
Advertising

വെള്ള കുർത്തയും പാന്‍റുമണിഞ്ഞ് സൺഗ്ലാസും വച്ച് തുറന്ന ജീപ്പിലെത്തുന്ന ഡിക്യുവിന്‍റെ വീഡിയോ വൈറലാണ്. താരവും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ദേശീയ പതാക ഉയര്‍ത്തുന്നതും സല്യൂട്ട് നല്‍കുന്നതും പൊലീസുകാരോട് സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.സീതാരാമത്തിന്‍റെ സംവിധായകൻ ഹനു രാഘവപുടിയും അതിഥിയായിരുന്നു

മഹാനടി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ തെലുങ്കരുടെ മനം കവര്‍ന്ന താരമാണ് ദുല്‍ഖര്‍. സീതാരാമം എന്ന ചിത്രത്തിലൂടെ ആ ഇഷ്ടം കൂടുകയും ചെയ്തു. കൂടാതെ ദുല്‍ഖറിന്‍റെ ഡബ്ബ് ചെയ്ത ചിത്രങ്ങളെയും തെലുങ്കര്‍ രണ്ടും കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News