ഡിക്യുവിന്‍റെ കട്ട ഫാന്‍; ആരാധന മൂത്ത് കുഞ്ഞിന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍

ഹിറ്റ് എഫ് എം 96.7ന് അഭിമുഖം നൽകുന്നതിനിടയിലാണ് ആയിരുന്നു താരത്തിന്‍റെ കട്ട ആരാധകരുടെ വീഡിയോ അവതാരക ദുൽഖറിന് കാണിച്ചു കൊടുത്തത്

Update: 2022-09-27 08:37 GMT

ഇഷ്ടതാരങ്ങളോടുള്ള ആരാധന പലരും പ്രകടിപ്പിക്കുന്നത് പല രൂപത്തിലായിരിക്കും. അത്തരമൊരു ആരാധനയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ശ്രീലങ്കയില്‍ നിന്നുള്ള ആരാധകരാണ് മറ്റ് ഫാന്‍സിനെ അതിശയിപ്പിക്കുന്നത്. ഡിക്യുവിനോടുള്ള ആരാധന മൂത്ത് മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേര് നല്‍കിയിരിക്കുകയാണ് ഈ ശ്രീലങ്കന്‍ ദമ്പതികള്‍.

ഹിറ്റ് എഫ് എം 96.7ന് അഭിമുഖം നൽകുന്നതിനിടയിലാണ് ആയിരുന്നു താരത്തിന്‍റെ കട്ട ആരാധകരുടെ വീഡിയോ അവതാരക ദുൽഖറിന് കാണിച്ചു കൊടുത്തത്. രണ്ടു വീഡിയോകൾ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടും ശ്രീലങ്കയിൽ നിന്ന് ആയിരുന്നു. ഈ വീഡിയോയിലാണ് അമർ – ശ്യാമള ദമ്പതികൾ തങ്ങളുടെ ദുൽഖർ ആരാധനയെക്കുറിച്ച് വ്യക്തമാക്കിയത്.

Advertising
Advertising

''ഹായ് ദുൽഖർ സൽമാൻ, ഞാൻ അമർ, ഇത് ശ്യാമള, ഞങ്ങൾ ശ്രീലങ്കയിൽ ആണ് താമസിക്കുന്നത്'' എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഉസ്താദ് ഹോട്ടൽ സിനിമ മുതൽ ദുൽഖറിന്‍റെ വലിയ ആരാധകരാണെന്നും തമിഴിലും തെലുങ്കിലും നിങ്ങളുടെ ഒരു വീഡിയോ പോലും മിസ് ചെയ്യില്ലെന്ന് പറഞ്ഞ അമർ ഇപ്പോൾ ഈ വീഡിയോയ്ക്ക് ഈ കുസൃതിച്ചെക്കനാണെന്ന് പറഞ്ഞ് മകനെ കാണിക്കുകയാണ്. കുഞ്ഞിന്‍റെ പേര് ദുൽഖർ സൽമാൻ എന്നാണെന്നും നിങ്ങൾ കാരണമാണ് ദുൽഖർ സൽമാൻ എന്ന് പേരിട്ടതെന്നും അമർ വീഡിയോയിൽ വ്യക്തമാക്കുന്നു. തങ്ങൾ ശ്രീലങ്കയിൽ നിന്നുള്ള ദുൽഖറിന്‍റെ വലിയ ആരാധകരാണെന്നും കുഞ്ഞിന് ഈ പേരിട്ടത് നിങ്ങൾ കാരണമാണെന്നും ദുൽഖർ വ്യക്തമാക്കുന്നു.

തങ്ങളെ കൂടാതെ ദുല്‍ഖറിന് ശ്രീലങ്കയില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും  സീതാരാമം കണ്ടെന്നും അതിലെ എല്ലാ രംഗങ്ങളും ഇഷ്ടപ്പെട്ടെന്നും അമർ വ്യക്തമാക്കുന്നു. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ഒരു ദിവസം ദുൽഖറിനെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമർ പറഞ്ഞു. ഇവിടെ തങ്ങളുടെ ശ്രീലങ്കൻ ദുൽഖർ സൽമാൻ ഉണ്ടെന്നും ഒരു ദിവസം അവനും സിനിമയില്‍ എത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അമര്‍ പറയുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News