മോഹൻലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യുടെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ

2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്

Update: 2023-07-03 08:26 GMT

ഏക്താ കപൂര്‍ മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം വരുന്നു. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന തെലുഗ്- മലയാളം ചിത്രം 'വൃഷഭ' എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്‍റര്‍ടെയിനര്‍ ചിത്രമാകും. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

Advertising
Advertising

2 ദിവസങ്ങൾക്ക് മുൻപ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്താ കപൂർ മോഹൻലാലുമായി ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാകും 'വൃഷഭ'. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നന്ദകിഷോറാണ് സംവിധാനം ചെയ്യുന്നത്.പി.ആർ.ഒ - ശബരി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News