'എന്‍ റോജാ നീയെ...'; ഹൃദയത്തിന് ശേഷം ഹിഷാമിന്‍റെ മനോഹരഗാനം; പിറന്നാള്‍ സമ്മാനമായി വിജയ് ദേവരകൊണ്ടയുടെ ഖുഷിയിലെ ഗാനം

'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കുന്നത്

Update: 2023-05-10 12:22 GMT
Editor : ijas | By : Web Desk

സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഖുഷിയിലെ ആദ്യ ഗാനം നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തിറങ്ങി. വിജയ് ദേവരകൊണ്ടയുടെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തിറങ്ങിയത്. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.

കാശ്മീരിന്‍റെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ലിറിക്കല്‍ വീഡിയോ ആരംഭിക്കുന്നത്. ചിത്രം സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

Advertising
Advertising
Full View

മേക്കപ്പ്:ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം പീറ്റര്‍ ഹെയിന്‍സ്, കോ റൈറ്റര്‍ സുരേഷ് ബാബു പി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സി.ഇ.ഒ: ചെറി, ഡി.ഒ.പി: ജി മുരളി, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News