സുബിയില്ലാത്ത ആദ്യത്തെ പിറന്നാള്‍; കണ്ണീരോര്‍മകളില്‍ കുടുംബം: വീഡിയോ

സുബിയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്ത് കലാഭവന്‍ രാഹുലും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു

Update: 2023-08-27 02:13 GMT

സുബിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന്

കൊച്ചി: നടി സുബി സുരേഷിന്‍റെ വിയോഗം മലയാളികളെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. സുബിയുടെ നീറുന്ന ഓര്‍മകളിലാണ് കുടുംബം. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാള്‍. സുബിയില്ലെങ്കിലും ജന്‍മദിനം ആഘോഷിച്ചിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും സുബിയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷത്തിന്‍റെ വീഡിയോ പങ്കുവച്ചത്.

സുബിയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്ത് കലാഭവന്‍ രാഹുലും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. സുബി നമ്മോടൊപ്പമില്ല, എങ്കിലും ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെയാണ് തോന്നുന്നത്. നമ്മളിൽ നിന്നും അകന്നുപോയതായി തോന്നുന്നില്ല. സുബിക്ക് മറ്റുള്ളവരുടെ സന്തോഷമായിരുന്നു വലുത്. വേറെ എവിടെയങ്കിലും ഇരുന്ന് സുബി ഇത് കാണുന്നുണ്ടാകും. സുബിയുടെ ഓർമകൾ ഇപ്പോഴും നമുക്കൊപ്പമുണ്ട്. വിഷമമുണ്ട്. - കലാഭവൻ രാഹുൽ പറഞ്ഞു. എല്ലാ പിറന്നാളിനും കേക്ക് കട്ട് ചെയ്യുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നെന്ന് സഹോദരി പറഞ്ഞു. ആരുടെ പിറന്നാളാണെങ്കിലും കേക്ക് കട്ട് ചെയ്യണമെന്നത് നിർബന്ധമായിരുന്നു. ചേച്ചി ഇത് കാണുന്നുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.

Advertising
Advertising

കരള്‍ രോഗത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സുബി സുരേഷ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News